- Details
- DIC idukki
- 80
ദേശീയ കൈത്തറി ദിനാഘോഷം
ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി 2025 ഓഗസ്റ്റ് 7 വ്യാഴാഴ്ച കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് തിരുവനന്തപുരത്തിന്റേയും ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തിൽ കൈത്തറി ദിനാഘോഷം ഇടുക്കി ജില്ലയിലും സമുചിതമായി ആഘോഷിച്ചു. ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം കോൺഫറൻസ് ഹാളിൽ വച്ച് നടത്തപ്പെട്ട ചടങ്ങിന് സീനിയർ സഹകരണ ഇൻസ്പെക്ടർ ശ്രീ. ജയേഷ് റ്റി.എസ് സ്വാഗതം ആശംസിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ.ജി സത്യൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീമതി. ലിസിയാമ്മ സാമുവൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഏറ്റവും കൂടുതൽ നെയ്ത മൂന്ന് നെയ്ത്തുകാരെ ചടങ്ങിൽ ആദരിക്കുകയും അനുമോദന പത്രം നൽകുകയും ചെയ്തു. പനംകുട്ടി കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിലെ നെയ്ത്തുകാരായ ശ്രീമതി. ഹാജറ അലിയാർ, ശ്രീമതി. മേരി ടോമി, ശ്രീമതി. ആലീസ് തോമസ് എന്നിവരാണ് ഒന്ന്, രണ്ട്, മൂന്ന് സ ്ഥാനങ്ങളിൽ എത്തിയത്. അവർക്ക് യഥാക്രമം 1000, 750, 500 രൂപാ വീതം ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. കൈത്തറി മേഖലയുടെ പ്രാധാന്യം, കൈത്തറി ദിനാചരണത്തിന്റെ പ്രസക്തി മുതലായ വിഷയങ്ങളെക്കുറിച്ച് ഡെപ്യൂട്ടി രജിസ്ട്രാർ (ഇൻചാർജ്) ശ്രീമതി. സിന്ധു പി.കെ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് നെയ്ത്ത് തൊഴിലാളികൾക്ക് ഒരു പ്രോത്സാഹനം എന്ന നിലയിൽ കഴിഞ്ഞ വർഷം നെയ്ത്ത് തൊഴിലിഷ ഏർപ്പെട്ടിരുന്ന 16 പേർക്കും ഓണസമ്മാനമായി 500/- രൂപാ വീതം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീമതി. ലിസിയാമ്മ സാമുവൽ വിതരണം ചെയ്തു. തുടർന്ന് ജില്ലാ വ്യവസായ കേന്ദ്രം ഉപജില്ലാ വ്യവസായ ഓഫീസർ ശ്രീ. വിശാഖ് പി.എസ്, പനംകുട്ടി കൈത്തറി നെയ്ത്ത് സഹകരണ സംഘം സെക്രട്ടറി ശ്രീമതി. സുമി പോൾ, പനംകുട്ടി കൈത്തറി സംഘത്തിലെ മുതിർന്ന നെയ്ത്തുകാരിൽ ഒരാളായ ശ്രീമതി. ആലീസ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജൂനിയർ സഹകരണ ഇൻസ്പെക്ടറായ ശ്രീമതി. ശോഭാമോൾ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് പനംകുട്ടി കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിലെ നെയ്ത്തുകരുടേയും ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം ജീവനക്കാരുടേയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടന്നു. ചടങ്ങിൽ അൻപതിലധികം പേർ പങ്കെടുത്തു. എല്ലാവർക്കും ചായയും ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം 2 മണിയോടുകൂടി ആഘോഷപരിപാടികൾ അവസാനിച്ചു.












