കരകൗശല വിദഗ്ധർക്കുള്ള സഹായ പദ്ധതി (ആശ)

ലക്ഷ്യങ്ങൾ:

     കരകൗശല മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കുന്ന കരകൗശല മേഖലയിലെ വിദഗ്ധർക്ക് ഒറ്റത്തവണ സഹായം (ഗ്രാന്റ്) നൽകാനായി ആവഷ്കരിച്ചിട്ടുള്ള പദ്ധതിയാണിത്. സംരംഭം ആരംഭിച്ച ശേഷമാണ് ഗ്രാന്റ് ലഭ്യമാക്കുന്നത്. കേന്ദ്ര സർക്കാരിലെ കരകൗശല വികസന കമ്മീഷണറുടെ ഓഫീസിലോ, കേരളാ സ്റ്റേറ്റ് ഹാൻഡിക്രാഫ്റ്റ്സ് അപ്പെക്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (സുരഭി), കേരളാ സ്റ്റേറ്റ് ബാംബു ഡവലപ്മെന്റ് കോർപ്പറേഷന്‍ (കെ എസ് ബി സി), കേരളാ ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപ്പറേഷന്‍ (കാഡ്‌കോ), ഹാൻഡിക്രാഫ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷന്‍ ഓഫ് കേരളാ ലിമിറ്റഡ് (എച് ഡി സി കെ), കേരളാ സ്റ്റേറ്റ് പാമിറ പ്രോഡക്ട് ഡവലപ്മെന്റ് ആൻഡ് വർക്കേഴ്സ് വെൽഫെയർ കോർപ്പറേഷന്‍ ലിമിറ്റഡ് (കെൽപാം) എന്നിവിടങ്ങളിലോ രജിസ്റ്റർ ചെയ്തിട്ടുള്ള കരകൗശല വിദഗ്ധരെയാണ് ഈ പദ്ധതിയിൽ കരകൗശല വിദഗ്ധരായി കണക്കാക്കപ്പെടുന്നത്.

    കരകൗശല മേഖലയിലെ തൊഴിലാളികൾക്ക്  സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിന്; കരകൗശലമേഖലയിൽ വിപുലമായ പിന്തുണ നൽകാനും, സ്ത്രീസംരംഭകർ ഉൾപ്പെടുന്ന പ്രത്യേക വിഭാഗങ്ങൾ ബാങ്കുമായി ബന്ധിപ്പിച്ച പദ്ധതികളിൽ ഉചിതമായ ഒറ്റത്തവണ സഹായം നൽകാനും, ആശ പദ്ധതി ലക്ഷ്യമിടുന്നു. കരകൗശല മേഖലയിൽ ഏർപ്പെട്ടിരിക്കുന്നതും സംസ്ഥാനത്ത്  സ്ഥാപിതമായതുമായ എല്ലാ സൂക്ഷ്മ സംരംഭങ്ങളും, ഉദ്യം രജിസ്ട്രേഷനോ അല്ലെങ്കിൽ MSME മന്ത്രാലയം കാലാകാലങ്ങളിൽ വ്യക്തമാക്കുന്ന മറ്റേതെങ്കിലും രജിസ്ട്രേഷനോ ഉള്ള യൂണിറ്റുകൾക്ക് ആശ പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്.

പദ്ധതിയുടെ സവിശേഷതകൾ

  • പൊതുവിഭാഗങ്ങൾക്ക് -സ്ഥിരാസ്തി ആർജ്ജിക്കുന്നതിന് ചെലവായ തുകയുടെ 40% പരമാവധി 3 ലക്ഷം രൂപയും, ധനകാര്യ സ്ഥാപനങ്ങൾ അംഗീകരിച്ച പ്രൊജക്ടുകൾക്ക് ആവശ്യമായ പ്രവർത്തന മൂലധനത്തിന്റെ 40% പരമാവധി 2 ലക്ഷം രൂപയും അങ്ങനെ സ്ഥിരാസ്തിക്കും പ്രവർത്തന മൂലധനത്തിനുമായി ആകെ 5 ലക്ഷം രൂപവരെ  പൊതുവിഭാഗങ്ങൾക്ക് ധനസഹായം നൽകുന്നു.
  • സ്ത്രീകൾ/ പട്ടികജാതി / പട്ടികവർഗ്ഗക്കാർ/ യുവതി യുവാക്കൾ / ഭിന്നശേഷിക്കാർ  - സ്ഥിരാസ്തി ആർജ്ജിക്കുന്നതിന് ചെലവായ തുകയുടെ 50% പരമാവധി 4.5 ലക്ഷം രൂപയും, ധനകാര്യ സ്ഥാപനങ്ങൾ അംഗീകരിച്ച പ്രൊജക്ടുകൾക്ക് ആവശ്യമായ പ്രവർത്തന മൂലധനത്തിന്റെ 50% പരമാവധി 3 ലക്ഷം രൂപയും അങ്ങനെ സ്ഥിരാസ്തിക്കും പ്രവർത്തന മൂലധനത്തിനുമായി ആകെ 7.5 ലക്ഷം രൂപവരെ  സ്ത്രീകൾ/ പട്ടികജാതി / പട്ടികവർഗ്ഗക്കാർ/ യുവതി യുവാക്കൾ / ഭിന്നശേഷിക്കാർ എന്നീ പ്രത്യേക വിഭാഗങ്ങളിൽപ്പെട്ടവർക്കും  ധനസഹായം നൽകുന്ന പദ്ധതിയാണ് ഇത്.

താഴെപ്പറയുന്ന രേഖകൾ ഉൾപ്പെടെ, ഓൺലൈൻ ആയോ, നേരിട്ടോ അപേക്ഷിയ്ക്കാം. :

    • തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
    • ഒന്നിലധികം പേർ ചേർന്ന് തുടങ്ങുന്ന യൂണിറ്റുകൾക്ക് അവരുടെ യോഗ തീരുമാനത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
    • ഉദ്യം രജിസ്ട്രേഷന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
    • പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജാതി സർട്ടിഫിക്കറ്റ്.
    • പ്രൊജക്ട് റിപ്പോർട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

 അപേക്ഷിക്കേണ്ട വിധം :

ഓൺലൈൻ അപേക്ഷ സമർപ്പിയ്ക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതി വരുത്തിയത് (G.O. (Ms)No. 81/2023/ID, തീയതി 10.11.2023)- ഇവിടെ ക്ലിക്ക് ചെയ്യുക

കരകൗശല തൊഴിലാളികൾക്കുള്ള സഹായ പദ്ധതി-സ്കീമിനായി ബന്ധപ്പെടനുള്ള ജില്ലാ തല ഓഫീസര്‍മാരുടെ വിവരങ്ങള്‍
ക്രമ നം. ജില്ല ജനറല്‍ മാനേജര്‍ മൊബൈല്‍ നമ്പര്‍ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ പേര് പദവി ഓഫീസ് നം.
1 തിരുവനന്തപുരം അജിത്ത്. എസ് 9188127001 ഗൗതം യോഗേശ്വര്‍ മാനേജര്‍ 0471-2326756
2 കൊല്ലം ബിജു കുര്യന്‍ 9188127002 തോമസ്‌ ജോണ്‍ മാനേജര്‍ 0474-2302774
3 പത്തനംതിട്ട അനില്‍കുമാര്‍ പി. എന്‍ 9188127003 സുരേഷ് കുമാര്‍ എസ്.കെ ഡെപ്യുട്ടി രെജിസ്ട്രാര്‍ 0468-2214639
4 ആലപ്പുഴ കെ.എസ് ശിവകുമാര്‍ 9188127004 സന്തോഷ്‌. കെ.പി ഡെപ്യുട്ടി രെജിസ്ട്രാര്‍ 0477-2241632 / 0477-2241272
5 കോട്ടയം എം. വി. ലൌലി 9188127005 റഹ്മത്ത് .ആര്‍ ഡെപ്യുട്ടി രെജിസ്ട്രാര്‍ 0481-2573259
6 ഇടുക്കി ജയ.സി 9188127006 ജി.വിനോദ് ഡെപ്യുട്ടി രെജിസ്ട്രാര്‍ 0486-2235207
7 എറണാകുളം നജീബ് പി. എ 9188127007 രമ. ആര്‍ മാനേജര്‍ 0484-2421360
8 തൃശ്ശൂര്‍ കെ. എസ് കൃപ കുമാർ 9188127008 ലിനോ ജോര്‍ജ്ജ്.സി ഡെപ്യുട്ടി രെജിസ്ട്രാര്‍ 487-2361945
9 പാലക്കാട് ബെനഡിക്ട് വില്ല്യം ജോണ്‍ 9188127009 വെങ്കിടേശ്വരന്‍ കെ.എന്‍ ഡെപ്യുട്ടി രെജിസ്ട്രാര്‍ 491-2505408
10 മലപ്പുറം കെ എസ് ശിവകുമാർ 9188127010 മുഫീദ എം.പി ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ 0483-2737405
11 കോഴിക്കോട് ബിജു. പി. എബ്രഹാം 9188127011 ബൈജു എം.വി ഡെപ്യുട്ടി രെജിസ്ട്രാര്‍ 0495-2765770
12 വയനാട് ലിസ്സിയാമ്മ സാമുവേല്‍ 9188127012 കലാവതി പി.എസ് ഡെപ്യുട്ടി രെജിസ്ട്രാര്‍ 493-6202485
13 കണ്ണൂര്‍ എ.എസ് ഷിറാസ് 9188127013 രധാകൃഷ്ണന്‍ നായര്‍ അസിസ്റ്റന്റ്‌ രെജിസ്ട്രാര്‍ 0497-2700928
14 കാസര്‍ഗോഡ്‌ സജിത്ത് കുമാര്‍ കെ 9188127014 ബഷീര്‍ ഡെപ്യുട്ടി രെജിസ്ട്രാര്‍ 0499-4255749