MSME ദിനാഘോഷ പരിപാടി

കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2025 ജൂൺ 27-ാം തീയതി ദേശീയ MSME ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. കൊല്ലം കെ.എസ്.എസ്.ഐ.എ ഹാളിൽ ചേർന്ന ആഘോഷ പരിപാടി ബഹു. കൊല്ലം ജില്ലാ കളക്ടർ ശ്രീ.എൻ.ദേവിദാസ് IAS അവർകൾ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ നവസംരംഭങ്ങൾ ആരംഭിക്കുന്നതിനും സംരംഭകർക്ക് വേണ്ട കൈത്താങ്ങ് സേവനം നൽകുന്നതിനും വിവിധ കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിനും ജില്ലാ വ്യവസായ കേന്ദ്രം നടത്തുന്ന ഇടപെടീലുകൾ പ്രശംസാവഹമാണെന്നും ബഹു. ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീ.കെ.എസ്.ശിവകുമാർ അദ്ധ്യക്ഷനായ പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ശ്രീ.ജസീം.ഐ സ്വാഗതം ആശംസിച്ചു. KSSIA സംസ്ഥാന പ്രസിഡന്റ് ശ്രീ.എ.നിസാറുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. ഡി.പി. അസോസിയേഷൻ പ്രസിഡന്റ് ശ്രീ.എൻ.വിജയകുമാർ ആശംസകൾ അർപ്പിക്കുകയും ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ശ്രീ.ബിനു ബാലകൃഷ്ണൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ARYSE KERALA ക്വിസ് മത്സരം









