കരട് കയറ്റുമതി നയം- നിർദ്ദേശങ്ങൾ/ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു

സംസ്ഥാനത്തിന്റെ  കരട് കയറ്റുമതി നയം തയ്യാറാക്കിയത് താഴെ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇതിന്മേലുള്ള നിര്‍ദേശങ്ങളും/ അഭിപ്രായങ്ങളും   This email address is being protected from spambots. You need JavaScript enabled to view it. എന്ന  ഇമെയിലില്‍ അറിയിക്കാവുന്നതാണ്. 

കയറ്റുമതി നയം കാണുന്നതിനും/ ഡൗൺലോഡ് ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക

സംരംഭക വായ്പാ പദ്ധതിയുടെ ഉദ്ഘാടനം

സംരംഭക വർഷത്തിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന സംരംഭകർക്ക് 4% പലിശയ്ക്ക് ബാങ്ക് വായ്പ ലഭ്യമാക്കുന്നതിന് സ്റ്റേറ്റ് ലെവൽ ബാങ്കേർസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വായ്പ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം മാസ്കോട്ട്  ഹോട്ടലിൽ വച്ച് ബഹു. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിർവഹിച്ചു. പരിപാടിയിൽ ബഹു. വട്ടിയൂർക്കാവ് എം എൽ എ  ശ്രീ വി കേ പ്രകാശ് അദ്ധ്യക്ഷൻ ആയിരുന്നു. പരിപാടിയിൽ എസ് എൽ ബി സി കൺവീനർ ശ്രീ പ്രേംകുമാർ വിഷയാവതരണവും കേ എസ് ഐ ഡി സി മാനേജിങ്ങ് ഡയറക്ടർ ശ്രീ എം ജി രാജമാണിക്കം ഐ എ എസ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

വിവിധ ബാങ്കുകളിൽ ഈ പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷിച്ച പതിമൂന്ന് സംരംഭകർക്ക് ബഹു. വ്യവസായ മന്ത്രി വായ്പ വിതരണം ചെയ്തു. വ്യവസായ വാണിജ്യ ഡയറക്ടർ ശ്രീ ഹരികിഷോർ ഐ എ എസ്, കേരള ഫിനാൻസ് കോർപ്പറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ശ്രീ  പ്രേംനാഥ്,  രവീന്ദ്രനാഥ് വ്യവസായ  അസോസിയേഷൻ പ്രതിനിധികൾ,  വിവിധ ബാങ്കുകളുടെ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

2022-23 സാമ്പത്തിക വർഷം ആരംഭിക്കുന്ന സംരംഭകർക്ക് ആവശ്യമായ വായ്പകൾക്കായി ഒരു പൊതു പോർട്ടൽ വഴി വിവിധ ബാങ്കുളിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന പദ്ധതിയാണിത്. ഇതിനായുള്ള പോർട്ടർ ഓഗസ്റ്റ് ഒന്നോട് കൂടി പ്രവർത്തനം ആരംഭിക്കുന്നതാണ് . സംരംഭകർക്ക് വായ്പ 4% പലിശ നിരക്കിൽ ലഭ്യമാക്കുന്നതിനായി വ്യവസായ വകുപ്പ് പ്രത്യേകം പലിശ ഇളവ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സംരംഭക വർഷവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയമിച്ചിട്ടുള്ള ഇന്റേണുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള സോഫ്റ്റ്വെയറിന്റെ ഉദ്ഘാടനവും ബഹു. വ്യവസായ വകുപ്പ് മന്ത്രി പ്രസ്തുത പരിപാടിയിൽ വച്ച് നിർവഹിച്ചു.

ഓ എൻ ഡി സി ശില്പശാല

ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് സംവിധാനം കേരളത്തിലെ സംരംഭകർക്ക് പരിചയപ്പെടുത്തുതിനുള്ള ഒരു ശില്പശാല തിരുവനന്തപുരത്തെ ഹോട്ടൽ റെസിഡൻസി ടവറിൽ 22 ജൂലായ് 2022 ന് രാവിലെ 10:30 നു സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ചീഫ് സെക്രട്ടറി ഡോ  വി  പി ജോയ് ഐ എ എസ ശില്പശാല ഉദ്‌ഘാടനം ചെയ്തു. വ്യവസായ വകുപ്പ് പ്രോൻസിപ്പൽ സെക്രട്ടറി ശ്രീ സുമൻ  ബില്ല ഐ എ  എസ് അദ്ധ്യക്ഷത നിർവഹിച്ചു.

ഡിജിറ്റൽ വിപണനത്തിന്റെ വിവിധ തലങ്ങളിൽ ഓപ്പൺ നെറ്റ്‌വർക്ക് സംവിധാനഹത്തിന്റെ സാദ്ധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉദ്യമം ആണ്  ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഓ എൻ ഡി സി). ഡിജിറ്റൽ വിപണനം പ്ലാറ്റുഫോമുകൾക്ക് അതീതമാക്കുന്നതിനുള്ള ഒരു സ്വതന്ത്ര ഓപ്പൺ നെറ്റ്‌വർക്ക് സംവിധാനം ആണ് ഓ എൻ ഡി സി.

ഓ എൻ ഡി സി ചീഫ് എക്സികൂട്ടിവ് ഓഫീസർ ശ്രീ തമ്പി കോശി, ചീഫ് ബിസിനസ് ഓഫീസർ ശ്രീ ശിരീഷ്  ജോഷി , നെറ്റ്‌വർക്ക് എക്സ്പാൻഷൻ ശ്രീ ധ്രുവ് മംഗൾ എന്നിവർ നയിച്ച ശില്പശാലയിൽ ഓ എൻ ഡി സി യെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും പ്ലാറ്റഫോമിലേക്ക് ഓൺബോർഡ് കുറിച്ചും വിശദമാക്കിയത് കൂടാതെ ഓ എൻ ഡി സി നെറ്റ്‌വർക്ക് പ്രവർത്തനം ഡെമോൺസ്‌ട്രേറ്റ് ചെയ്യുകയും ചെയ്തു. ഓ എൻ ഡി സി യുമായും അവരുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും സംവദിക്കാൻ പങ്കെടുത്തവർക്ക് അവസരം നൽകുകയുണ്ടായി. കേരളത്തിൽ ഇ-കൊമേഴ്‌സ് പ്ലാറ്റഫോം ഉള്ള സ്വകാര്യ, സർക്കാർ  പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ ശില്പശാലയിൽ പങ്കെടുത്തു.

 

 
 
 
 

സിഡ്ബി ക്ലസ്റ്റർ ഡെവലപ്മെന്റ് ഫണ്ട് അർദ്ധ ദിന ശില്പശാല

സംസ്ഥാനത്തെ വ്യവസായിക അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്സിഡ്ബി ക്ലസ്റ്റർ ഡെവലപ്മെന്റ് ഫണ്ട് പദ്ധതിയുടെ കീഴിൽ 250 കോടി രൂപയ്ക്ക് തത്വത്തിൽ അനുമതി ലഭിച്ചിട്ടുണ്ട്. വ്യവസായ വകുപ്പിന് കീഴിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ ഏർപ്പെട്ടിട്ടുള്ള വിവിധ സ്ഥാപനങ്ങളും സിഡ്‌ബിയും തമ്മിലുള്ള ഏകോപനം ഉറപ്പ് വരുത്തുന്നതിനായി 18 - ജൂലായ് 2022 11:30 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ഒരു അർദ്ധ ദിന ശില്പശാല സംഘടിപ്പിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. സുമൻ ബില്ല ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തി.

സിഡ്ബി ഡപ്യൂട്ടി ജനറൽ മാനേജർ ശ്രീ കേ വി കാർത്തികേയൻ, സിഡ്ബി മാനേജർ ശ്രീമതി സ്മൃതി ബാജ്പെയ് എന്നിവർ നയിച്ച പരിപാടിയിൽ സിഡ്ബി പദ്ധതികളെ കുറിച്ചും ക്ലസ്റ്റർ വികസന പരിപാടിയെ പറ്റിയും വിശദീകരിക്കുകയുണ്ടായി. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് , കേ എസ് ഐ ഡി സി , കിൻഫ്ര , റിയാബ്, കേബി പ് , കീഡ് മുതലായ സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ശിൽപശാലയിൽ പങ്കെടുത്തു. തങ്ങളുടെ പദ്ധതികൾ സിഡ്ബി നിബന്ധനകൾക്ക് അനുസൃതമായി പുന:ക്രമീകരിച്ച് പ്രപോസലുകൾ സമർപ്പിക്കുമെന്ന്  വിവിധ ഏജൻസികൾ അറിയിച്ചു.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് റാങ്കിംഗിൽ കേരളത്തിന് മികച്ച നേട്ടം

        കേന്ദ്ര വ്യവസായ മന്ത്രാലയത്തിനു കീഴിലുളള ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) അഖിലേന്ത്യാതലത്തിൽ നടത്തിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് വിലയിരുത്തലിൽ കേരളം അസ്പെയറർ വിഭാഗത്തിൽ ഇടം നേടി. ബിസിനസ്സ് റീഫോം ആക്ഷൻ പ്ലാൻ നടപ്പിലാക്കി അവയുടെ ഉപയോക്താക്കളിൽ നടത്തിയ അഭിപ്രായ സർവ്വേയുടെ വെളിച്ചത്തിൽ ടോപ്പ് അച്ചീവേഴ്സ്, അച്ചീവേഴ്സ്, അസ്പയറർ, എമേർജിങ് ബിസിനസ്സ് എക്കോസിസ്റ്റംസ് എന്നിങ്ങനെ നാലുതരത്തിലാണ് സംസ്ഥാനങ്ങളിലെ ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് നേട്ടങ്ങൾ വിലയിരുത്തപ്പെട്ടത്. 2019-ലെ ഇരുപത്തെട്ടാം സ്ഥാനത്ത് നിന്ന് അഭിപ്രായ സർവ്വേയിൽ 75.49 ശതമാനം സ്കോർ നേടിക്കൊണ്ടാണ് അഭിമാനകരമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.