Young Entrepreneurs Conclave 2026
- Click to Register


 

സിഎസ് ഡി കാന്റീനുകളിൽ ഇ-കൊമേഴ്സ് സംവിധാനം ഉടൻ; എംഎസ്എംഇകൾക്ക് ഗുണപ്രദമെന്ന് വ്യാപാർ സെമിനാർ

കൊച്ചി: പ്രതിരോധ സേവനങ്ങളുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്ക് സാധനങ്ങൾ ഓൺലൈനായി വാങ്ങുന്നതിനായി കാന്റീൻ സ്റ്റോര്സ് ഡിപ്പാര്ട്ട്മെന്റ് (സിഎസ് ഡി) ഇ-കൊമേഴ്സ് സൗകര്യങ്ങൾ പ്രാപ്തമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്ന് സിഎസ് ഡി ജനറല് മാനേജർ മേജർ ജനറൽ വൈ.പി. ഖണ്ഡൂരി പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിക്കാനുള്ള നീക്കത്തിന് ജൂലൈ ഒന്നിന് ചേരുന്ന സിഎസ്ഡി ബോര്ഡ് യോഗം അന്തിമരൂപം നല്കുമെന്നും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ വ്യാപാർ 2022 സെമിനാറിൽ സംസാരിക്കവേ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

ഡിജിറ്റൽ പ്ലാറ്റ് ഫോം പ്രവര്ത്തനക്ഷമമാകുമ്പോഴും നിലവിലുള്ള 34 ബ്രിക്ക് ആന്ഡ് മോര്ട്ടാർ ഡിപ്പോകൾ പഴയപടി പ്രവര്ത്തിക്കുമെന്ന് 'പര്ച്ചേസ് പ്രോട്ടോക്കോൾ' എന്ന വിഷയത്തിൽ നടന്ന പ്രഭാഷണത്തിൽ ഖണ്ഡൂരി പറഞ്ഞു. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾ സിഎസ് ഡിയുടെ ബിസിനസ് പങ്കാളികളുടെ ഒരു ഭാഗം (മൊത്തം 555 ല് 251) രൂപപ്പെടുത്തുന്നതിനാൽ ഇത് എംഎസ്എംഇകൾക്ക് പ്രയോജനകരമാകും.

രണ്ടുവര്ഷത്തെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സിഎസ് ഡി ഔട്ട്ലറ്റുകൾക്ക് ഓൺലൈൻ രൂപം കൂടി നല്കുന്നത്. 2020 മാർച്ച് മുതൽ നിലവിൽ വന്ന കോവിഡ് പ്രോട്ടോക്കോൾ കാരണം രാജ്യത്തെ 45 ലക്ഷത്തോളം സിഎസ് ഡി ഉദ്യോഗസ്ഥർക്കും പെന്ഷൻകാര്ക്കും നേരിട്ടെത്തി സാധനങ്ങൾ വാങ്ങിക്കാൻ സാധിച്ചിരുന്നില്ല. ഇ-കൊമേഴ്സ് സൗകര്യം നിലവിൽ വരുമ്പോൾ സിഎസ് ഡി കാർഡ് ഉടമകൾക്ക് പ്രതിരോധ കാന്റീനുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനാകും. ഇന്ത്യയിലുടനീളമുള്ള ഗുണഭോക്താക്കള്ക്ക് പ്ലാറ്റ് ഫോമിന്റെ സേവനം പ്രയോജനപ്പെടും. ഇ-ബുക്കിംഗുകള് എല്ലാ ദിവസവും 24 മണിക്കൂറുമുണ്ടായിരിക്കും. വിതരണം ചെയ്യാതെ സാധനങ്ങള് കുന്നുകൂടുന്നതും ഇതുവഴി ഒഴിവാക്കാനാകും. പലചരക്ക് സാധനങ്ങള്, വീട്ടുസാധനങ്ങള്, സ്റ്റേഷനറികള്, മദ്യം, വാച്ചുകള്, ഭക്ഷണം, മരുന്നുകള് തുടങ്ങിയവയാണ് സിഎസ് ഡി കാന്റീനില് വില്പ്പനയ്ക്കുള്ളത്. ഇവയില് മദ്യമൊഴികെ ബാക്കിയെല്ലാം ഇനി ഓൺലൈനിലും ലഭ്യമാകും. സംസ്ഥാനങ്ങളുടെ ജിഎസ്ടി വഹിക്കേണ്ടതിനാല് മദ്യം കാന്റീനില് നിന്ന് നേരിട്ട് മാത്രമേ നല്കൂ.

രാജ്യത്തിന്റെ വിദൂര ഭാഗങ്ങളില് എത്തിക്കേണ്ടതിനാല് ഫ്രീസര് സ്റ്റോറേജ് ആവശ്യമുള്ള സാധനങ്ങള് സിഎസ് ഡി വിതരണം ചെയ്യുന്നില്ല. ന്യായവിലയാണ് കാര്യക്ഷമമായ സപ്ലൈ-ചെയിന് മാനേജ്മെന്റുള്ള സിഎസ് ഡി കാന്റീനുകളുടെ സവിശേഷത. നിലവില് 2,000 ജീവനക്കാര്ക്കു പുറമേ 10,000 പേര്ക്ക് പരോക്ഷമായി സിഎസ് ഡി കാന്റീന് തൊഴില് നല്കുന്നുണ്ടെന്നും ഖണ്ഡൂരി കൂട്ടിച്ചേര്ത്തു.

വ്യവസായ സംരംഭകരുടെ വര്ഷമായി ആചരിക്കുന്ന 2022-23ല് കേരളത്തില് ഇതുവരെ 14,000 എംഎസ്എംഇ യൂണിറ്റുകള് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ഓഫ് ഇന്ഡസ്ട്രീസ് (ഡിഐസി) എറണാകുളം ജനറല് മാനേജര് പി.എ. നജീബ് പറഞ്ഞു. ഈ സാമ്പത്തിക വര്ഷം 100 കോടി രൂപയിലധികം സബ്സിഡിയായി വിതരണം ചെയ്തു. കൂടാതെ 2195 എംഎസ്എംഇകള് കെ-സ്വിഫ്റ്റ് വഴി ലൈസന്സ് നേടുകയും 22,206 പേര്ക്ക് അക്നോളജ്മെന്റ് സര്ട്ടിഫിക്കറ്റ് നല്കുകയും ചെയ്തു. വിവിധ മേഖലകളില് സംരംഭകരുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കാനുള്ള സംവിധാനമായാണ് ഭരണകൂടം എംഎസ്എംഇ ക്ലിനിക്കുകള് വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ആമസോണ് ഇന്ത്യന് ചാപ്റ്ററിന്റെ സംഭരണ നടപടിക്രമങ്ങളെക്കുറിച്ച് ആമസോണ് കരിഗറിന്റെയും ആമസോണ് സഹേലിയുടെയും പ്രോഗ്രാം മാനേജരായ ശ്വേത ബറവാനി വിശദീകരിച്ചു.

 

റബര് ഉത്പന്നങ്ങളിലെ പുതിയ താരമായി കോണ്സോ ജിം മാറ്റ്

റബർ ഉത്പന്നങ്ങളിലെ പുതിയ താരോദയമാണ് വ്യായാമത്തിനുള്ള ജിം മാറ്റ്. റബർ പാല് ഉത്പാദനത്തില് മുമ്പിട്ട് നില്ക്കു ന്നുണ്ടെങ്കിലും ഈ മേഖലയില് വ്യവസായിക വളര്ച്ചിയില്ലെന്ന പരാതിയ്ക്ക് പരിഹാരമാണ് കോട്ടയത്തെ കോണ്സോർ റബറിന്റെ‍ ഈ വൈവിദ്ധ്യമാര്ന്ന ഉത്പന്നങ്ങള്. പലവിധ ഉപയോഗത്തിനുള്ള റബർ മാറ്റുകള് വിപണിയിലുണ്ടെങ്കിലും ആരോഗ്യജീവിതത്തിനുതകുന്ന ഉത്പന്നങ്ങളാണ് കേരളത്തിലെ റബര് വ്യവസായത്തിലെ പുതിയ താരം. ഗാര്ഹിനകാവശ്യത്തിനും വാണിജ്യാവശ്യങ്ങള്ക്കു മുള്ള യോഗ-ജിം മാറ്റുകളാണ് വിപണിയിലേക്കെത്തിയിരിക്കുന്നത്.

നിലവില് ഓണ്ലൈപനായും അല്ലാതെയും ലഭിക്കുന്ന റബര് മാറ്റുകള്ക്ക് ഉയര്ന്നോ വിലയാണ് ഈടാക്കുന്നത്. എന്നാല് മിതമായ വിലയും മികച്ച ഉത്പന്നവുമാണ് കോണ്സോനയുടേത്. കഴിഞ്ഞ 30 വര്ഷ മായി റബര് അധിഷ്ഠിത വ്യവസായം ചെയ്യുന്നവരാണ് കോണ്സോു ഗ്രൂപ്പ്. ഒരു മീറ്ററും അരമീറ്ററും ചതുരമായ നാല് ഭാഗങ്ങളായാണ് മാറ്റുകള് ലഭിക്കുന്നത്. വളരെയെളുപ്പത്തില് ഘടിപ്പിക്കാവുന്ന ഇന്റ്ര്ലോഭക്കുള്ളതിനാല് തെന്നിപ്പോകില്ല. ചുരുട്ടി വയ്ക്കാവുന്നരീതിയിലുള്ള മാറ്റുകളും ഉത്പാദിപ്പിക്കുന്നുണ്ട്. ഫ്ളൂറസെന്റ്ന പെയിന്റ്റ ഡിസൈന് ഉള്ളതിനാല് രാത്രിയിലും ഇത് തിളങ്ങി നില്ക്കും . 6, 8, 10 മില്ലീമീറ്റര് കനത്തിലുള്ള ഈ മാറ്റുകള് വിവിധ നിറങ്ങളിലും ലഭ്യമാണ്.

ഓണ്ലൈതനായി നിരവധി അന്വേഷണങ്ങളാണ് ജിം മാറ്റിന് ലഭിക്കുന്നതെന്ന് കോണ്സോസയുടെ ഉടമ തോബിയാസ് പറഞ്ഞു. ഇലാസ്റ്റികിനാവശ്യമായ റബര് നൂലുകളും കേരളത്തില് ഉത്പാദിപ്പിക്കുന്നുണ്ട്. വിവിധ കനത്തില് ലഭിക്കുന്ന ഇവയ്ക്ക് ഇന്ത്യയ്ക്ക് വെളിയിലും നിരവധി ആവശ്യക്കാരുണ്ട്.പത്തോളം ഉത്പന്നങ്ങളാണ് കോണ്സോല നിര്മ്മി ക്കുന്നത്. സ്റ്റേബിള് മാറ്റുകള്, തൊഴുത്തിലിടാനുള്ള മാറ്റ്, റബര് വിരി ടൈല് എന്നിവ അതില് പ്രധാനപ്പെട്ടതാണ്.

 

വാട്സാപ്പ് കൂട്ടായ്മ സംരംഭമാക്കി മാറ്റിയ ചക്കക്കൂട്ടം

കൊച്ചി: ചക്കയോടുള്ള സ്നേഹം നിമിത്തം ചക്കക്കൂട്ടം എന്ന വാട്സാപ്പ് കൂട്ടായ്മയില് നിന്നാണ് ചക്കക്കൂട്ടം ഇന്റര്നാഷണല് എന്ന കമ്പനിയുടെ തുടക്കം. എറണാകുളം ജില്ലയിലെ പട്ടിമറ്റത്തുള്ള വേളഞ്ചേരിയിലാണ് ഇവരുടെ ഫാക്ടറി. ആറ് ഉത്പന്നങ്ങളാണ് ഇവര് പുറത്തിറക്കുന്നത്.

ഏതാണ്ട് അഞ്ച് വര്ഷമായി ചക്ക വ്യവസായത്തിന് നല്ലകാലമാണെന്ന് ചക്കക്കൂട്ടം എന്ന കൂട്ടായ്മയിലെ അംഗവും സംരംഭകനുമായ അശോക് പറഞ്ഞു. നവംബര് ഡിസംബര് മാസങ്ങളിലൊഴികെ ചക്ക ലഭിക്കാന് യാതൊരു പ്രയാസവുമില്ല. തിരുവനന്തപുരം ജില്ലയിലാണ് കൊല്ലത്തില് ആദ്യ ചക്കയുണ്ടാകുന്നത്. ഏതാണ്ട് ഒക്ടോബര് വരെ ഇടുക്കി ജില്ലയിലും ചക്ക ലഭിക്കുന്നു. നിലവില് കേരളത്തിലുണ്ടാകുന്ന ചക്കയുടെ 60 ശതമാനവും പാഴായി പോവുകയാണ്. ഈ അവസരം മുതലെടുക്കാനാണ് ചക്ക ഉത്പന്നങ്ങളുടെ സംരംഭം തുടങ്ങാന് കൂട്ടായ്മ തീരുമാനിച്ചതെന്നും അശോക് പറഞ്ഞു.

ചക്ക വറുത്തത്, ചക്കപ്പഴം വറുത്തത്, ചക്കപ്പഴം ഉണക്കിയത്, ചക്ക ജാം, ചക്ക അലുവ, ചക്കപ്പൊടി എന്നിവയാണ് ഇവരുടെ ഉത്പന്നങ്ങള്. എണ്ണ ഉപയോഗിക്കാതെ എയര്ഫ്രൈ ചെയ്താണ് വറുവല് തയ്യാറാക്കുന്നത്. അതിനാല് തന്നെ ആരോഗ്യത്തിനും വളരെ പ്രധാനമാണിത്.

നാരുകള് ഏറെയടങ്ങിയ ഭക്ഷണപദാര്ത്ഥമെന്ന നിലയിലും പ്രമേഹത്തിനുള്ള ഔഷധമെന്ന നിലയിലും ചക്ക ഉത്പന്നങ്ങള്ക്ക് രാജ്യത്തിനകത്തും പുറത്തും മികച്ച വിപണിയുണ്ട്. വൈവിദ്ധ്യമാര്ന്ന ഉത്പന്നങ്ങളോടെ ഈ വിപണിയില് ചുവടുറപ്പിക്കാനാണ് ചക്കക്കൂട്ടം ലക്ഷ്യം വയ്ക്കുന്നത്.

 

വ്യാപാർ 2022-ൽ താരമായി 'ആയുർവേദ യോഗ മാറ്റുകൾ '

രാജ്യാന്തര യോഗാ ദിനമായ ജൂണ് 21 ന് മുന്നോടിയായി ആയുർവേദ ഔഷധക്കൂട്ടുകൾ ചേർത്ത് നിർമ്മിക്കുന്ന കൈത്തറി യോഗാ മാറ്റുകൾ വ്യാപാർ 2022 ൽ ശ്രദ്ധയാകർഷിച്ചു. ത്വക്ക് രോഗങ്ങൾ, പാടുകൾ എന്നിവയിൽ നിന്നും സംരക്ഷണം നല്കുമെന്നതാണ് യോഗയ്ക്കും ധ്യാനത്തിനുമൊക്കെ ഉപയോഗിക്കാവുന്ന മാറ്റുകളുടെ പ്രത്യേകത.

ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിച്ച പ്രദർശനത്തിൽ ആയുർവേദ ഔഷധക്കൂട്ടുകൾ ചേർത്ത് നിർമ്മിക്കുന്ന കൈത്തറി യോഗാ മാറ്റുകളെക്കുറിച്ചും തുണിത്തരങ്ങളെക്കുറിച്ചും നിരവധി പ്രതിനിധികൾ അന്വേഷണങ്ങളുമായി എത്തിയിരുന്നു. സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ദേശവ്യാപക വിപണി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പാണ് വ്യാപാർ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിച്ചത്.

തലസ്ഥാനനഗരിയിലെ ബാലരാമപുരം കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുന്ന ആയുർവസ്ത്ര ടെക്സ്റ്റൈല്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്റ്റാളിലാണ് ഏഴ് ഔഷധക്കൂട്ടുകളുള്ള ലായനിയിൽ നൂലുകൾ ഡൈ ചെയ്തെടുത്ത് നിര്മ്മിക്കുന്ന യോഗാ മാറ്റും, തുണിത്തരങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നത്. സംരംഭത്തെക്കുറിച്ചറിയാനും പങ്കാളിത്തത്തിനതീതമായി രാജ്യത്തുടനീളമുള്ള ബയർമാർ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ആയുർവേദക്കൂട്ടുകൾ ചേർത്ത് നിർമ്മിക്കുന്ന ബെഡ്ഷീറ്റുകൾക്കും മറ്റു ഉല്പ്പന്നങ്ങൾക്കും കൂടുതൽ ആവശ്യക്കാരുണ്ടെന്നും അടുത്തിടെയായി വിദേശത്തുനിന്നും യോഗാ മാറ്റിനായി അന്വേഷണങ്ങൾ വരുന്നുണ്ടെന്നും സ്ഥാപനത്തിന്റെ ജനറല് മാനേജർ ആദർശ് എം.പി പറഞ്ഞു.

ഔഷധ ഗുണം ചേർത്ത് നിർമ്മിക്കുന്ന കുഞ്ഞുടുപ്പ്, ബെഡ്ഷീറ്റ്, തലയണ കവർ, ടവ്വൽ എന്നിവയ്ക്ക് യൂറോപ്യൻ രാജ്യങ്ങളിൽ കൂടുതൽ ആവശ്യക്കാരുണ്ട്. യോഗാ മാറ്റുകളും ഔഷധഗുണം ചേർത്ത് നിർമ്മിക്കുന്ന തുണിത്തരങ്ങളും ഓസ്ട്രേലിയ, ഡെന്മാർക്ക്, അമേരിക്ക, ഹോളണ്ട്, ബ്രസീല് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുണ്ട്. ഖാദി, ലിനൻ, കൈത്തറി ഉൾപ്പെടെയുള്ള തുണിത്തരങ്ങൾക്ക് മഞ്ഞ നിറത്തിന് മൂന്ന് തരത്തിലുളള മഞ്ഞളാണ് ഉപയോഗിക്കുന്നത്. തുളസി, കടുക്ക, മാവില എന്നിവയും മറ്റു നിറങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ആദർശ് കൂട്ടിച്ചേർത്തു.

 

‘പല ഫ്ളേവറുകളില്‍ കുടിവെള്ളം; ഒപ്പം ഊര്‍ജ്ജവും’

കൊച്ചി: വെളളം കുടിക്കുമ്പോള്‍ ദാഹം ശമിക്കുന്നതിനൊപ്പം ഊര്‍ജ്ജവും ഉണര്‍വ്വും കൂടിയായാലോ. ഇത് പരീക്ഷിക്കാന്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിലെ സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്‍റെ വ്യാപാര്‍ പ്രദര്‍ശന മേളയിലാണ് അവസരമുണ്ടായിരുന്നത്. ഗുണമേന്‍മയ്ക്കൊപ്പം ഈ വെള്ളത്തിന്‍റെ രുചിയിലും വൈവിധ്യമുണ്ട്. ഔഷധക്കൂട്ടുകളുടെ രുചിയാണ് ഒന്നിനെങ്കില്‍ ഓറഞ്ച്, സ്ട്രോബറി, ബ്ലൂബെറി തുടങ്ങിയ ഫ്ളേവേര്‍ഡ് രുചികളാണ് മറ്റുള്ളവയ്ക്ക്.

കേവലം ദാഹമകറ്റുക എന്നതിനപ്പുറം ശരീരത്തിനാവശ്യമായ ധാതുക്കള്‍ കൂടി നല്‍കിയാണ് പ്രദര്‍ശന മേളയില്‍ അപര്‍മ എന്ന കുടിവെള്ള കമ്പനി പ്രതിനിധികളുടെ ശ്രദ്ധ ആകർഷിച്ചത്. കേരളത്തിലെ ആദ്യത്തെ ഹെര്‍ബല്‍ വാട്ടര്‍ എന്ന അവകാശവാദമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. ഔഷധഗുണമുള്ള ഈ ശുദ്ധജലത്തിന്‍റെ വേറിട്ട രുചിയും ഗുണവും അറിയാന്‍ നിരവധി പേരാണ് വ്യാപാറിലെ സ്റ്റാളിലെത്തിയത്. വ്യത്യസ്ത ഫ്ളേവറുകള്‍ രുചിക്കുന്നവരാകട്ടെ ഇത് പുതിയ അനുഭവമാണെന്ന സാക്ഷ്യപ്പെടുത്തലും നല്‍കുന്നു.

കാല്‍സ്യം, മഗ്നേഷ്യം, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ ഘടകങ്ങളടങ്ങിയ ന്യൂട്രിയന്‍റ് വാട്ടര്‍, ഓറഞ്ച്, പീച്ച്, ബ്ലൂബെറി, മിന്‍റ്, സ്ട്രോബറി തുടങ്ങി വ്യത്യസ്ത ഫ്ളേവറുകളിലുള്ള ഫ്ളേവേര്‍ഡ് വാട്ടര്‍, ഇലക്ട്രോലൈറ്റുകളടങ്ങിയ സ്പോര്‍ട്സ് വാട്ടര്‍, ഉയര്‍ന്ന പിഎച്ച് മൂല്യമുള്ള ആല്‍ക്കലൈന്‍ വാട്ടര്‍, കൃഷ്ണതുളസി, കരിഞ്ചീരകം തുടങ്ങിയ ഔഷധക്കൂട്ടുകളടങ്ങിയ ഹെര്‍ബല്‍ വാട്ടര്‍ തുടങ്ങി ഏഴ് വ്യത്യസ്ത ഇനങ്ങളാണ് കമ്പനി വിപണിയിലെത്തിച്ചിട്ടുള്ളത്.

9 ഘട്ടങ്ങളിലായി അന്താരാഷ്ട്ര നിലവാരമുള്ള ഗുണനിലവാര പരിശോധനകളിലൂടെ കടന്നുപോയാണ് അപര്‍മയുടെ കുടിവെള്ളം കുപ്പിയിലെത്തുന്നത്. പിഎച്ച് മൂല്യം അളക്കുന്നതാകട്ടെ ഏഴു ഘട്ടങ്ങളിലായിട്ടും. മലപ്പുറം ജില്ലയിലെ മഞ്ചേരി കേന്ദ്രമാക്കി രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച അപര്‍മയ്ക്ക് ഐഎസ്ഒ 22000-2018 ഗുണനിലവാര അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. നിലവില്‍ 400, 750, 1000 മില്ലിലിറ്റര്‍ ബോട്ടിലുകളാണ് ലഭ്യമായിട്ടുള്ളത്.